17 കാരനെ നിരന്തരം പീഡിപ്പിച്ചു: 45 കാരിക്കെതിരെ തിരുവനന്തപുരത്ത് കേസ്
17കാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45 കാരിക്കെതിരെ കേസ്. പോക്സോ നിയമപ്രകാരം തിരുവനന്തപുരം പൊഴിയൂർ പോലീസാണ് കേസെടുത്തത്.
കുട്ടിയുടെ ബന്ധുവായ 45കാരിയാണ് 17കാരനെ പീഡിപ്പിച്ചത്. രണ്ടുവർഷത്തോളം തന്നെ പീഡിപ്പിച്ചിരുന്നതായി 17കാരൻ മൊഴിനൽകിയതായാണ് റിപ്പോർട്ടുകൾ.
45കാരിയുടെ വീട്ടിൽ വിരുന്നിന് പോയപ്പോഴാണ് കൗമാരക്കാരനെ ഇവർ ആദ്യം ലൈംഗികമായി ഉപയോഗിച്ചത്. പിന്നീട് 17കാരൻ നിരന്തരം യുവതിയുടെ വീട്ടിൽ പോകാൻ തുടങ്ങി. സ്കൂളിൽ പോകുന്നത് ഒഴിവാക്കിയാണ് പലപ്പോഴും 45കാരിയെ കാണാൻ പോയിരുന്നത്.
പിന്നീട് ഇവരുടെ വീട്ടിൽ നിന്ന് സ്കൂളിൽ പോകണമെന്നും പയ്യൻ വാശി പിടിച്ചു. ഇതിനെ മാതാപിതാക്കൾ എതിർത്തതോടെ കൗമാരക്കാരൻ മാതാപിതാക്കളെ ആക്രമിക്കാൻ തുടങ്ങി. അക്രമവാസന കാട്ടിയ പയ്യൻ വീട്ടിലെ ടി.വി വരെ അടിച്ചുപൊട്ടിച്ചു. ആക്രമ സ്വഭാവം പതിവായതോടെ മാതാപിതാക്കൾ ചൈൽഡ് ലൈനെ സമീപിച്ചു. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിനിടെയാണ് നടന്ന സംഭവം 17കാരൻ വെളിപ്പെടുത്തിയത്