1989 ബാച്ച് എസ് എൽ സി പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി.
കല്ലോടി : കല്ലോടി സെന്റ് ജോസഫ് ഹൈസ്‌കൂളിൽ 1989 വർഷം എസ് എസ് എൽ സി പഠിച്ച പൂർവ്വ വിദ്യാർഥികൾ കല്ലോടിഹൈസ്സ്‍സ്‌കൂളിന് രണ്ടു കോഡ്‌ലെസ്സ് മൈക്കും പത്താം ക്ലാസ്സിലെ എല്ലാ ഡിവിഷനിലും ഫാനുകളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് അന്നമ്മ മേഴ്‌സിആന്റണി, സ്‌കൂൾ ലീഡർ ജിസിയ ജോജി എന്നിവർ സ്നേഹോപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ 1989 ബാച്ച് പ്രസിഡന്റ് ജോജി, ശാരദ സജീവൻ, പ്രീത, ഷാജി അബ്രഹാം എന്നിവർ സംബന്ധിച്ചു.