ബജറ്റ് 2019: വീടിനും നിര്‍മാണമേഖലയ്ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കും
ജൂലായ് അഞ്ചിന് പ്രഖ്യാപിക്കാനിരിക്കുന്ന മോദി സർക്കാരിന്റെ ബജറ്റിൽ ഹൗസിങ് മേഖലയ്ക്ക് അനുകൂലമായ നിർദേശങ്ങൾ ഉണ്ടാകും. ഭവന വായ്പയുടെ പലിശ വൻതോതിൽ കുറയ്ക്കുക, വീടിന്റെ പണി നടക്കുന്ന സമയത്ത് പലിശയിൽ ഇളവ് നൽകുക, രണ്ടാമതൊരു വീടിനുകൂടി ആനുകൂല്യം നൽകുക തുടങ്ങിയ കാര്യങ്ങളാണ് പരിഗണിക്കുന്നത്.
നിർമാണ മേഖലയിൽ ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. അത് സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നുമാണ് കരുതുന്നത്.