ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ജപ്പാനിലെത്തി; രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നേരേന്ദ്ര മോദി ജപ്പാനിലെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് അദ്ദേഹം ജപ്പാനിലെ ഒസാക്കയിൽ എത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ് എന്നിവർ അടക്കമുള്ള ലോക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി.
വരുന്ന മൂന്നു ദിവസങ്ങളിൽ നിരവധി രാഷ്ട്ര തലവൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സ്ത്രീ ശാക്തീകരണം, നിർമിത ബുദ്ധി, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നിവയായിരിക്കും ഇന്ത്യ മുന്നോട്ടുവെക്കുന്ന പ്രധാന വിഷയങ്ങളെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
ജൂൺ 28, 29 തീയതികളിലാണ് ജപ്പാനിലെ ഒസാക്കയിൽ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ആറാമത്തെ ജി20 ഉച്ചകോടിയാണ് ഇത്. 2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നതിന് സുപ്രധാന ചുവടുവെപ്പായിരിക്കും ഈ ഉച്ചകോടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.