ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായായ നിബിൻ മുഹമദ് (21) ന്റെ മൃതദേഹം കണ്ടെത്തി
എടവണ്ണ പന്നിപാറ പള്ളിപടി കണ്ണാടി പറമ്പൻ അബ്ദുൽ മജീദിന്റെ മകനാണ്. അരീക്കോട് സുല്ലമുസ്സലാം കോളേജ് ഡിഗ്രി വിദ്യാർത്ഥി.
കൂട്ടുകാർക്കൊപ്പം ഇന്നലെ മീൻ പിടിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.
എടവണ്ണ പഞ്ചായത്ത് പന്നിപാറ പൊട്ടി എന്ന സ്ഥലത്താണ് അപകടം.
നിലമ്പൂർ തിരുവാലി ഫയർ ഫോഴ്‌സ്, എടവണ്ണ ട്രോമ കെയർ , എമർജൻസി റെസ്‌ക്യു ഫോഴ്‌സ്, എടവണ്ണ പോലീസ് , നാട്ടുകാർ എന്നിവർ ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
പുഴയുടെ ആഴക്കൂടുതലും വെള്ളത്തിന്റെ ഒഴുക്കും രക്ഷാപ്രവർത്തനം വൈകിച്ചു. കാലവർഷത്തിൽ പെയ്ത മഴയിൽ പുഴയിൽ അടിഒഴുക്ക് ശക്തമായിരുന്നു എന്നു ഫയർ ഫോഴ്സും ട്രോമ അംഗങ്ങളും പറഞ്ഞു.
ഒരു നാട് മുഴുവനും ഉറങ്ങാതെ ഇന്നലെ രാത്രി മുഴുവനും നടത്തിയ തിരച്ചിൽ... ഒടുവിൽ മൃതദേഹം കണ്ടെത്തിയത് ഏവർക്കും ആശ്വാസമായി.
നിബിൻ മുഹമ്മദ് ഒഴുക്കിൽ പെട്ടു എന്ന വാർത്ത കേട്ട് ബോധരഹിതയായി വീണ വലിയുമ്മ നഫീസ (79) ഹൃദയ സ്തംഭനം മൂലം ഇന്നലെ മരിച്ചിരുന്നു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണത്തിന് കീഴടങ്ങി.
രണ്ട് മരണവും താങ്ങാൻ കഴിയാത്ത ആഘാതത്തിലാണ് വീട്ടുകാരും കുടുംബവും നാട്ടുകാരും...