പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് 24ന്
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്റെറി അലോട്ട്മെന്റ് 24ന് പ്രസിദ്ധീകരിക്കും
ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെണ്ടറി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി നാളെ മുതൽ വെള്ളിയാഴ്ച വരെ അപേക്ഷ പുതുക്കാം.
ഓരോ സ്കൂളിലും മിച്ചമുള്ള സ്കൂളുകളുടെ പട്ടിക ബുധനാഴ്ച hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് പുതിയ ഓപ്ഷനുകൾ ചേർത്താണ് അപേക്ഷ പുതുക്കേണ്ടത്.നേരത്തെ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് ഹാജരാക്കിയ പ്രിൻസിപ്പാലിനാണ് പുതുക്കൽ അപേക്ഷ നൽകേണ്ടത്.