ഊട്ടിയിൽ ജൂൺ 29 മുതൽ ട്രെയിൻ വിനോദയാത്ര
വിനോദസഞ്ചാരികൾക്കായി ഉൗട്ടിയിൽ ജൂൺ 29 മുതൽ ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ട്രെയിൻ റൗണ്ടപ്പ് സർവിസ് തുടങ്ങുന്നു. ദിവസവും മൂന്ന് വിനോദയാത്ര ട്രിപ്പുകളാണ് നടത്തുക. രാവിലെ 9.40ന് ഉൗട്ടിയിൽനിന്ന് തിരിച്ച് ലൗഡെയ്ൽ വഴി കേത്തിയിലെത്തും.
കേത്തിയിൽനിന്ന് തിരിച്ച് 11 മണിയോടെ വീണ്ടും ഉൗട്ടിയിലെത്തും. ഇത്തരത്തിൽ 11.30നും ഉച്ചക്കുശേഷം മൂന്ന് മണിക്കും സർവിസുണ്ടായിരിക്കും. ഫസ്റ്റ് ക്ലാസിന് 400 രൂപ, സെക്കൻറ് ക്ലാസിന് 300 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു ഫസ്റ്റ് ക്ലാസ് കോച്ചും (32 സീറ്റ്) മൂന്ന് സെക്കൻറ് ക്ലാസ് (114 സീറ്റ്) കോച്ചുകളുമുണ്ടായിരിക്കും. ഉൗട്ടി റെയിൽവേ സ്റ്റേഷനിലാണ് ടിക്കറ്റുകൾ ലഭിക്കുക.