Peruvayal News

Peruvayal News

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി : നാലാം അലോട്ട്മെന്‍റ് ജൂലായ് 3 ന്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി : നാലാം അലോട്ട്മെന്‍റ് ജൂലായ് 3 ന്



കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനം ജൂണ്‍ 17-ന് പ്രസിദ്ധീകരിച്ച മൂന്നാം അലോട്ട്മെന്‍റിന് ശേഷം നിലനില്‍ക്കുന്ന ഒഴിവിലേക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പുതുതായി അനുവദിച്ച അധിക സീറ്റുകളിലേക്കും, പുതിയ കോഴ്സുകളിലേക്കും ജൂലൈ മൂന്നിന് ഒരു അലോട്ട്മെന്‍റ് നടത്തും

 ജൂണ്‍ 24, 25 തിയതികളില്‍ ഓപ്ഷനുകള്‍ എഡിറ്റ് ചെയ്തവര്‍, റീ-ഓപ്ഷന്‍ നല്‍കിയവര്‍ തുടങ്ങിയവരെക്കൂടി ഈ അലോട്ട്മെന്‍റില്‍ ഉള്‍പ്പെടുത്തുന്നതാണ്. ആയതിനാല്‍ ജൂണ്‍ 27-ന് നേരത്തെ പ്രഖ്യാപിച്ച പ്രകാരം റാങ്ക് ലിസ്റ്റ് നല്‍കുന്നതല്ല.പകരം ജൂലൈ മൂന്നിന് നാലാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും

അലോട്ട്മെന്‍റിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് ജൂലൈ മൂന്ന് മുതല്‍ അഞ്ച് വരെ അഡ്മിഷന്‍ എടുക്കാവുന്നതാണ്

ഓരോ കോളേജിലെയും, ഓരോ കോഴ്സിലും ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തി  അഡ്മിഷന്‍ എടുത്തവര്‍ ആയതിലേക്ക് പരിഗണിക്കപ്പെടാന്‍ ഉദ്ദശിക്കുന്നില്ലായെങ്കില്‍ അത്തരത്തിലുള്ള ഓപ്ഷനുകള്‍ ഒഴിവാക്കണം. ഇതിനായി വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ലോഗിനില്‍ നിന്നും ഹയര്‍ഓപ്ഷന്‍ ക്യാന്‍സല്‍' എന്ന ലിങ്ക്ഉപയോഗിക്കാവുന്നതാണ്. 
മുഴുവന്‍ ഓപ്ഷനുകളും ഒഴിവാക്കുന്നതിന് നോഡല്‍ സെന്‍ററുകള്‍ വഴി മാത്രമേ സാധ്യമാവുകയുള്ളൂ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുകയാണെങ്കില്‍ തുടര്‍ന്നുവരുന്ന അലോട്ട്മെന്‍റില്‍ ഹയര്‍ ഓപ്ഷന്‍ ലഭിച്ചാല്‍ മുമ്പ് അലോട്ട്മെന്‍റില്‍ ലഭിച്ച സീറ്റ് നഷ്ടമാകുന്നതാണ്.  
നാലാം അലോട്ട്മെന്‍റിന്  മുന്നോടിയായി ജൂണ്‍ 27 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും റീ-ഓപ്ഷന്‍ നല്‍കുന്നതിനും, പുതിയ കോഴ്സുകളോ, കോളേജുകളോ ചേര്‍ക്കുന്നതിനും, വ്യക്തിഗത വിവരങ്ങളും, മാര്‍ക്കും, വിവിധ വെയിറ്റേജുകള്‍ തിരുത്തുന്നതിനും ചേര്‍ക്കു ന്നതിനും അവസരമുണ്ടാകും

 നിലവില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക്  തിരുത്തലുകള്‍ക്കും  റീ-ഓപ്ഷന്‍ നല്‍കുന്നതിനും  നോഡല്‍ സെന്‍ററുകള്‍ മുഖേന മാത്രമേ സാധ്യമാവുകയുള്ളൂ

ക്യാപ്  മുഖാന്തരം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരും അലോട്ട്മെന്‍റിന് പരിഗണിക്കാന്‍ ആഗ്രഹിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് ഈ അവസരത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
Don't Miss
© all rights reserved and made with by pkv24live