ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിൽ 3067 വരെ അവസരമായി
ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചു വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട ക്രമനമ്പർ 3067 വരെയുള്ളവർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ ജസിൽ തോട്ടത്തിക്കുളം അറിയിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ അതാത് അപേക്ഷകരുടെ അക്കമഡേഷൻ കാറ്റഗറി, എംബാർക്കേഷൻ പോയന്റ് പ്രകാരമുള്ള മൊത്തം തുക, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ നിർദിഷ്ട ചലാനിൽ പണം അടക്കേണ്ടതാണ്. പണം അടച്ച രസീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കൽ സ്ക്രീനിങ് സർട്ടിഫിക്കറ്റ് എന്നിവ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ 2019 ജൂൺ 28 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 94 46 60 79 73 എന്ന നമ്പറിൽ നിന്ന് ലഭിക്കുന്നതാണ്.