പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(ജനറൽ) ശ്രീമതി.ജെസ്സി ജോസഫ് 31 വർഷക്കാലത്തെ സേവനം പൂർത്തിയാക്കി 30.06.2019 ന് സർവീസിൽ നിന്നും വിരമിച്ചു.
തിടനാട് ഗവ.വി.എച്ച്.എസ്.എസിൽ 13.02.1988 ന് മലയാളം ഹൈസ്കൂൾ അദ്ധ്യാപികയായി സർവീസിൽ പ്രവേശിച്ചു. 1989 ജൂലൈ മാസം AEO/HM ട്രെയിനി ആയി നേരിട്ടുള്ള നിയമനം ലഭിച്ചു. ഈരാറ്റുപേട്ട ഗവ.ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, ഈരാറ്റുപേട്ട എ.ഇ.ഒ ഓഫീസ് എന്നിവിടങ്ങളിൽ മൂന്ന് വർഷത്തെ ട്രെയിനിംഗ് പൂർത്തിയാക്കിയ ശേഷം 1992 ജൂലൈ മാസം അമരാവതി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രിൻസിപ്പാൾ ആയി നിയമനം. പിന്നീട് തൊടുപുഴ ഗവ.ഹയർ സെക്കൻററി സ്കൂൾ പ്രധാനാധ്യാപികയായി സ്ഥലം മാറ്റം. 2002 ൽ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. 2008 ൽ വിദ്യാഭ്യാസ ഉപഡയറക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ച് ഡയറക്ടറേറ്റിൽ നിയമനം. മൂന്നര മാസത്തിന് ശേഷം എസ്.എസ്.എ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറായി സ്ഥലം മാറ്റം. 2009 ൽ എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ആയി നിയമിക്കപ്പെട്ടു. 2010 ൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറായി. 2011 ൽ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറായി സ്ഥലം മാറ്റം. 2011 ൽ തന്നെ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ചു. 2015 ൽ ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് എസ്.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസിൽ നിയമിക്കപ്പെട്ടു. 2016 മുതൽ അഡീഷണൽ ഡയറക്ടർ (ജനറൽ) തസ്തികയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സേവനമനുഷ്ഠിച്ച് വരവേ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു. ഇതിനിടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ സി.ഇ.ഒ, മഹിളാ സമാഖ്യ സൊസൈറ്റിയുടെ ഡയറക്ടർ ഇൻ ചാർജ് എന്നീ നിലകളിലും പ്രവർത്തിച്ച് വരുന്നു. മൂന്ന് മാസത്തിൽ അധികം കാലം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചാർജും വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ 31 വർഷക്കാലം പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനും വകുപ്പിലൂടെ നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും മാതൃകാപരമായ പങ്ക് വഹിച്ച ശ്രീമതി.ജെസ്സി ജോസഫിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.