Peruvayal News

Peruvayal News

ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റ് : 3500 വരെയുള്ളവർ പാസ്പോർട്ട് സമർപ്പിക്കണം

ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റ് : 3500 വരെയുള്ളവർ പാസ്പോർട്ട് സമർപ്പിക്കണം



2019ലെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് ഇപ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ള ക്രമനമ്പർ 3500 വരെയുള്ളവർ അവരുടെ പാസ്പോർട്ട് ജൂൺ 22 ന് വൈകുന്നേരം 5 മണിക്ക് മുൻപ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ഇവരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌  കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അറിയിപ്പ് ഉണ്ടാകുന്ന മുറയ്ക്ക് മറ്റ് രേഖകൾ പിന്നീട് സമർപ്പിച്ചാൽ മതി.


പാസ്പോർട്ട് സമർപ്പിക്കാത്തവരെ തിരഞ്ഞെടുപ്പിന് പരിഗണിക്കുന്നതല്ല. പാസ്പോർട്ട് സമർപ്പിക്കാതെ  ഈ വർഷം പോകാൻ തയ്യാറല്ലാത്തവർ ഉണ്ടെങ്കിൽ ആ വിവരം കൂടി ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്രയും വേഗം അറിയിക്കേണ്ടതാണ്. അപ്പോൾ തൊട്ടടുത്തുള്ളവരെ പരിഗണിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 9446607973 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ ജസിൽ തോട്ടത്തിക്കുളം അറിയിച്ചു.

Don't Miss
© all rights reserved and made with by pkv24live