Peruvayal News

Peruvayal News

കേരളാ യൂത്ത് ഫ്രണ്ട് (എം) 49-ാം ജന്മദിന സമ്മേളനം ജൂൺ 21 ന് തിരുവനന്തപുരത്ത്

കേരളാ യൂത്ത് ഫ്രണ്ട് (എം) 49-ാം ജന്മദിന സമ്മേളനം ജൂൺ 21 ന് തിരുവനന്തപുരത്ത്



കോട്ടയം: കേരളാ യൂത്ത് ഫ്രണ്ട് എം 49-ാംജന്മദിന സമ്മേളനം ജൂൺ 21 ന് തിരുവനന്തപുരം LMS ഓർഫനേജിലേ കുരുന്നുകൾക്കൊപ്പം ആഘോഷിക്കും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിലിന്റെ  അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പാർട്ടി ചെയർമാന്റെ ചുമതലയുള്ള വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ  CF തോമസ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും.


 

പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രാഹം എക്സ് എം.പി, മോൻസ് ജോസഫ് എംഎൽഎ ,തോമസ് ഉണ്ണിയാടൻ എക്സ് എം എൽ എ ,പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, പാർട്ടിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കുക്കുമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജന. സെക്രട്ടറി എം. മോനിച്ചൻ അറിയിച്ചു.

Don't Miss
© all rights reserved and made with by pkv24live