അടുത്ത മാര്‍ച്ചോടെ രാജ്യത്തെ 84 വിമാനത്താവളങ്ങളില്‍ ബോഡിസ്‌കാനറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: 2020 ഓടെ രാജ്യത്തെ 84 വിമാനത്താവളങ്ങളില്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. നിലവിലെ വാതില്‍ മോഡലുകളിലുള്ള മെറ്റല്‍ സ്‌കാനറുകള്‍, കൈകള്‍ ഉപയോഗിച്ച് പരിശോധിക്കുന്ന സ്‌കാനറുകള്‍ എന്നിവയ്ക്ക് പകരമായാണ് ആധുനിക സൗകര്യത്തോട് കൂടിയ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കുക.
കൈകളില്‍ വെച്ച് ഉപയോഗിക്കുന്ന സ്‌കാനറുകള്‍, വാക്ക് ത്രൂ ലോഹ സ്‌കാനറുകള്‍ എന്നിവക്ക് ലോഹമല്ലാത്തതും സ്‌ഫോടക വസ്തുക്കളും കണ്ടെത്തുവാന്‍ സാധിക്കില്ല. എന്നാല്‍ ബോഡി സ്‌കാനറുകള്‍ക്ക് ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ലോഹവും, ലോഹേതരവുമായ വസ്തുക്കള്‍ കണ്ടെത്തുവാന്‍ സാധിക്കും.- വിമാനത്താവളങ്ങളിലേക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
2020 ഓടെ ഈ 105 വിമാനത്താവളങ്ങളിലും ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാനാണ് നടപടി. ബാക്കിയുള്ള വിമാനത്താവളങ്ങളില്‍ 2021 ഓടെയും പദ്ധതി പൂര്‍ത്തീകരിക്കാനാണ് നീക്കം.
യാത്രക്കാര്‍ ജാക്കറ്റുകള്‍, കട്ടിയുള്ള വസ്ത്രങ്ങള്‍, ഷൂസ്, ബെല്‍റ്റ്, ലോഹമടങ്ങിയിട്ടുള്ള വസ്തുക്കള്‍ എന്നിവ ബോഡി സ്‌കാനിംഗിന് മുന്‍പായി മാറ്റിയിരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളോടെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.