നിര്യാതനായി:-കോഴിക്കോട്: പ്രമുഖ വ്യവസായിയും അഹമ്മദീയ മുസ്ലീം ജമാഅത്ത് മുൻ മേഖലാ അമീറുമായ എം.എ. മുഹമ്മദ് (87) മുക്കത്തിനടുത്ത കൊടിയത്തൂരിൽ നിര്യാതനായി.
ഇപ്പോൾ കൊടിയത്തൂരിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ഭൗതികദേഹം നാളെ രാവിലെ ഖബറടക്കത്തിന്നായി അഹമ്മദീയ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആസ്ഥാനമായ പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഖാദിയാനിലേക്ക് കൊണ്ടു പോകും.
കാലിക്കറ്റ് ടൈൽ കമ്പനി മാനേജിങ് ഡയറക്ടറും ഫറോക്ക് ബോർഡ് ചെയർമാനുമാണ്.
ഭാര്യമാർ: പരേതയായ കെ. ആസ്യ, ജമീല. മക്കൾ: പരേതനായ എം.എ. അബ്ദുൽ അസീസ്, എം.എ. നാസർ (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), എം.എ. അഷ്റഫ് (ഫറോക്ക് ബോർഡ് ഡയറക്ടർ), എം.എ. ബഷീർ (ഫറോക്ക് ബോർഡ് ഡയറക്ടർ), എം.എ. റുഖിയ, എം.എ. നർഗീസ്, എം.എ. സലീന, എം.എ. നജീന, എം.എ. ഷെമീന, എം.എ. സൗബിന, എം.എ. രഹ്ന. മരുമക്കൾ: എ.എം.കുട്ടിഹസ്സൻ, ഡോ. കെ.കെ. അഹമ്മദ്കുട്ടി, പരേതനായ യൂസഫ് സിദ്ദീഖ് (ജോ. ആർ.ടി.ഒ), ഡോ. കെ.ടി. സലീം, ഡോ. എം.എ. മജീദ്, ഡാ. നസീം, എം. ഹരീറ (ഫറോക്ക്), ബി.പി. സുഹറ, അഫ്രീൻ.