വെടിയുണ്ടയുമായി അമേരിക്കന്‍ പൗരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ
വെടിയുണ്ടയുമായി അമേരിക്കൻ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ടെക്സാസ് സ്വദേശിയായ കെസി പോൾ പെരെസ് എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ പിടികൂടിയത്. കൊച്ചി ഇൻഫോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകൾക്ക് ക്ലാസ് എടുക്കാനായാണ് പേരെസ് എത്തിയത്.
സിയാൽ സുരക്ഷാ വിഭാഗമാണ് ഹാൻഡ്ബാഗ് പരിശോധനയ്ക്കിടെ വെടിയുണ്ട കണ്ടെത്തിയത്. ഉടൻ അങ്കമാലി പോലീസിന് ഇയാളെ കൈമാരുകയായിരുന്നു. പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്തു അങ്കമാലി കോടതിയിൽ ഹാജരാക്കി.