ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: സ്റ്റേ നീക്കാൻ സര്‍ക്കാര്‍ അപേക്ഷ നൽകി
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദർ കമ്മീഷൻ. അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കൊച്ചി: സംസ്ഥാന വിദ്യാഭ്യാസ മേഖലയിൽ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്ന സര്‍ക്കാരിൻ്റെ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. സ്റ്റേ തുടര്‍നടപടികളെ തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ്പാണ് സിംഗിള്‍ ബെഞ്ചില്‍ അപേക്ഷ നല്‍കിയത്.അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.