Peruvayal News

Peruvayal News

സംഘടിത വിമര്‍ശനങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്ത് വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിച്ചു

സംഘടിത വിമര്‍ശനങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്ത്
വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിച്ചു


വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. തനിക്കെതിരെയുള്ള സംഘടിത വിമര്‍ശനങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്താണ് തീരുമാനം. നിയമാനുസൃതമല്ലാതെ, അപകടകരമായ രീതിയില്‍, അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാണ് പാമ്പു പിടുത്തം അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് സുരേഷ് പറഞ്ഞു.

പലപ്പോഴും ജീവന്‍ പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്. പരുക്കേറ്റിട്ട് പോലും ഇറങ്ങിത്തിരിച്ച പരിപാടികളില്‍ നിന്ന് പിന്മാറിയിട്ടുമില്ല. എന്നിട്ടും രൂക്ഷ വിമര്‍ശനം മാത്രമാണ് ബാക്കിയെന്നും സുരേഷ് പറയുന്നു. പാമ്പുപിടുത്ത മേഖലയിലേക്ക് നിരവധിയാളുകള്‍ വന്നതിന് പിന്നാലെയാണ് തനിക്ക് നേരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതെന്നും അതിന് പിന്നില്‍ ചിലരുടെ വ്യക്തിതാല്‍പര്യങ്ങളുണ്ടെന്നും സുരേഷ് പറഞ്ഞു. ‘അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച് കുടുംബത്തോടൊപ്പം മുഴുവന്‍ സമയം കഴിയാനാണ് ആഗ്രഹിക്കുന്നത്. മേസ്തിരിപ്പണി ചെയ്ത് ശിഷ്ടകാലം കഴിയും.’ വാവ സുരേഷ് പറഞ്ഞു.

അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, വെനം മാഫിയകള്‍ക്ക് പാമ്പിന്റെ വെനം വില്‍ക്കുന്നു എന്നുള്ള ആരോപണങ്ങളോട് സുരേഷ് പ്രതികരിച്ചു ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം പാമ്പുകളെ പിടിക്കാനോ സംരക്ഷിക്കാനോ ഒരു സംഘടനയ്ക്കും അനുവാദം നല്‍കാറില്ലെന്ന് സുരേഷ് പറഞ്ഞു. അത്തരത്തിലുള്ള ആരോപണങ്ങളൊക്കെ വാസ്തവ വിരുദ്ധമാണ്. വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പാമ്പുപിടുത്തത്തില്‍ നിന്നും പിന്മാറാന്‍ ആഗ്രഹിക്കുന്നതെന്നും വാവ സുരേഷ് വ്യക്തമാക്കി. കേരളത്തിന്റെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിച്ച് 165 രാജവെമ്പാലകള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പാമ്പുകളെ വാവ സുരേഷ് പിടിച്ചിട്ടുണ്ട്.
Don't Miss
© all rights reserved and made with by pkv24live