വയനാടിന് തുരങ്കപാത വരുന്നു
തിരുവനന്തപുരം:അന്തര്‍സംസ്ഥാന പാതയായ വയനാട് ചുരം റോഡില്‍ മണ്ണിടിച്ചില്‍ മൂലം സ്ഥിരമായ ഗതാഗത തടസ്സം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ റോഡിന് സമാന്തരമായ തുരങ്കപാത നിര്‍മിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ നിയമ സഭയെ അറിയിച്ചു.
വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനുമായി ധാരണാപത്രം തയ്യാറാക്കി വരുന്നതായും മന്ത്രി അറിയിച്ചു. ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്ക പാതയാണ് സര്‍ക്കാറിന്റെ സജീവ പരിഗണനയിലുള്ളത്. ഡിപിആര്‍ തയ്യാറാക്കുന്നതിനാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി യിരിക്കുന്നത്.