ഇംഗ്ലീഷ് പടക്കെതിരെ ശ്രീലങ്കക്ക് ബാറ്റിങ്ങ് തകര്‍ച്ച
ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാനേ സാധിച്ചുള്ളു. അവിശ്ക ഫെര്‍ണാണ്ടോയും(49) കുശാല്‍ മെന്‍റിസും(46) രണ്ട് വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായതിന് ശേഷം ശ്രീലങ്കക്ക് പുതുജീവനേകി എന്നാല്‍ ഇരുവരും മടങ്ങിയതോടെ ലങ്ക വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 85 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ആഞ്ചലോ മാത്യൂസിന്‍റെ പ്രകടനമാണ് ശ്രീലങ്കയെ വലിയ തകര്‍ച്ചയില്‍ നിന്നും കര കയറ്റിയത്.
ജോഫ്രാ ആര്‍ച്ചറും മാര്‍ക്ക് വുഡും ഇംഗ്ലീഷ് ബൌളിങ്ങ് നിരയില്‍ തിളങ്ങി. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആദില്‍ റഷീദ് രണ്ട് വിക്കറ്റുകള്‍ നേടി. പോയിന്‍റ് പട്ടികയില്‍ മൂന്നാമത് നില്‍ക്കുന്ന ഇംഗ്ലണ്ടിന് ഇന്ന് വിജയിക്കാനായാല്‍ സെമി പ്രവേശനം ഏകദേശം ഉറപ്പിക്കാം.