മട്ടാഞ്ചേരി മൃഗാശുപത്രി വളപ്പിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
കൊച്ചി: മട്ടാഞ്ചേരി മൃഗാശുപത്രി വളപ്പിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മൃഗാശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് തലയോട്ടി കണ്ടെത്തിയത്.
ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനു സമീപമുള്ള മാവിനോട് ചേർന്ന് മണ്ണിട്ടു മൂടിയ നിലയിലായിരുന്നു തലയോട്ടി. ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് മട്ടാഞ്ചേരി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധർ തലയോട്ടി പരിശോധിച്ചു.
തലയോട്ടിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നും സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.