മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കൈമാറലും, ഉദ്യോഗസ്ഥരെ
അനുമോദിക്കലും നടത്തി.
മുതുവല്ലൂർ: കഴിഞ്ഞ മെയ് 9 ന് മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിനു
ISO 9001-2015 അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കൈമാറലും, ഉദ്യോഗസ്ഥരെ അനുമോദിക്കലും പരിപാടി
ബഹു. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ. എ ടി.വി. ഇബ്രാഹിം ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി വി മനാഫ്, സറീന ഹസീബ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി മുഹമ്മദ്, ടി. മരക്കാരുട്ടി ഗ്രാമ പഞ്ചായത്ത് അംഗം കെ ഒ രാധാകൃഷ്ണൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ പി മൊയ്തീൻകുട്ടി, മുൻ വൈസ് പ്രസിഡന്റ് എ ടി അബ്ദുൽ കരീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുബ്രഹ്മണ്യൻ, വി കെ നാരായണൻകുട്ടി, ഹസനുൽ ബന്ന, ചെറിയാപ്പു ഹാജി, കലാം ഹാജി, മുൻ ജനപ്രതിനിധികൾ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എൻ ബഷീർ സ്വാഗതവും,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ബാബുരാജ് നന്ദി പറഞ്ഞു. മുൻ ജനപ്രതിനിധികൾ, നിലവിലെ ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
29-06-2019 ന് ഉച്ചക്ക് 2 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നിർവഹണ ഉദ്യോഗസ്ഥരെയും, പഞ്ചായത്ത് ജീവനക്കാരെയും, കഴിഞ്ഞ കാല ഭരണസമിതികളിലെ അംഗങ്ങളെയും, പ്രിൻസിപ്പൽ കൃഷി ഓഫിസറായി റിട്ടയർ ചെയ്ത സത്യദേവൻ സാറിനെയും ആദരിച്ചു.
ഒപ്പ്
കെ എ സഗീർ
പ്രസിഡന്റ്
മുതുവല്ലൂർ gp
9496047848