ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ചു
വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്.
ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടം പുനസൃഷ്ടിച്ചത്. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും വിദഗ്ധ സംഘം പരിശോധന തുടരുകയാണ്. അതേസമയം പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് ആരംഭിച്ചത് ബാലഭാസ്കറിന്‍റെ മരണത്തിന് ശേഷമെന്ന് ഡി.ആര്‍.ഐ കണ്ടെത്തി.