Peruvayal News

Peruvayal News

തൊണ്ടയിലെ ഈ ലക്ഷണം തൈറോയ്ഡ് ക്യാന്‍സറാകാം

തൊണ്ടയിലെ ഈ ലക്ഷണം തൈറോയ്ഡ് ക്യാന്‍സറാകാം




തൈറോയ്ഡ് ഇന്നത്തെ കാലത്ത് സാധാരണയെങ്കിലും തൈറോയ്ഡ് ക്യാന്‍സറിനെക്കുറിച്ചു നാമധികം ചിന്തിയ്ക്കാറില്ലെന്നതാണ് സത്യം. തൈറോയ്ഡ് ക്യാന്‍സര്‍ അത്ര അധികം കണ്ടു വരുന്നതല്ലെങ്കിലും ഇന്നത്തെ കാലത്ത് ഇത് വര്‍ദ്ധിച്ചു വരുന്നുമുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ മറ്റേതു ക്യാന്‍സറിനേയും പോലെ അത്ര പെട്ടെന്നു തന്നെ വെളിപ്പെടുന്നില്ലെന്നതാണ് ഇതിനേയും അപകടകാരിയാക്കുന്നത്. ഏതു ക്യാന്‍സറിനേയും പോലെ തന്നെ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന ഇത് ചികിത്സിച്ചില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയാകുകയും ചെയ്യും.

തൈറോയ്ഡ് ക്യാന്‍സര്‍

തൈറോയ്ഡ് ക്യാന്‍സര്‍ പല തരത്തിലുണ്ട്. പാപ്പിലറി തൈറോയ്ഡ് ക്യാന്‍സര്‍, ഫോളിക്യുലാര്‍ തൈറോയ്ഡ് ക്യാന്‍സര്‍, മെഡുല്ലറി തൈറോയ്ഡ് ക്യാന്‍സര്‍, അനാപ്ലാസ്റ്റിക് തൈറോയ്ഡ് ക്യാന്‍സര്‍ എന്നിവയാണ് ഇവ. ഇതില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന തൈറോയഡ് ക്യാന്‍സര്‍ ആദ്യത്തേതാണ്, അതായത് പാപ്പിലറി തൈറോയ്ഡ് ക്യാന്‍സര്‍.

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ്

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഈ പ്രത്യേക ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നത്. പാരമ്പര്യമായി വരുന്ന ജീനുകള്‍ കാരണം തൈറോയ്ഡ് ക്യാന്‍സറുണ്ടാകാം. ഇതല്ലാതെ റേഡിയേഷന്‍ അഥവാ അണുപ്രസരണവും ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ്. സ്ത്രീകളില്‍ 30-40കളില്‍ ഈ ക്യാന്‍സര്‍ സാധ്യത കൂടുന്നു. പുരുഷന്മാരില്‍ 60-70 കളിലാണ് ഇതിന്റെ സാധ്യതയെന്നു വേണം, പറയുവാന്‍.

അയോഡിന്‍ കുറവ്

അയോഡിന്‍ കുറവ് തൈറോയ്ഡ് ക്യാന്‍സറിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഈ കെമിക്കല്‍ ഘടകം ഭക്ഷണത്തില്‍ ഇല്ലെങ്കില്‍ ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

തൈറോയ്ഡ്

ചില ഘട്ടങ്ങളില്‍ തൈറോയ്ഡ് നീക്കം ചെയ്താല്‍ പോലും തൈറോയ്ഡ് ക്യാന്‍സറുകള്‍ തിരിച്ചു വരുന്നതാണ് കാണാറുണ്ട്. കഴുത്തിലെ ലിംഫ് നോഡുകളും സര്‍ജറിയില്‍ അവശേഷിച്ച കോശവും ഇതു വീണ്ടും വരുവാന്‍ കാരണമാകും. മറ്റേതു ക്യാന്‍സറും പോലെ വേണ്ട രീതിയില്‍ തുടക്കത്തില്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേയ്ക്ക് ഇതു പടരുകയും ചെയ്യും. ഇത് അപകടമുണ്ടാക്കും.

കഴുത്തില്‍

കഴുത്തില്‍, തൈറോയ്ഡ് ഭാഗത്തായി കണ്ടു വരുന്ന മുഴ തൈറോയ്ഡ് ക്യാന്‍സര്‍ ലക്ഷണവുമാകാം. ചര്‍മത്തിനു മുകളിലൂടെ കയ്യോടിച്ചാല്‍ ഇത് നിങ്ങള്‍ക്ക് അനുഭവപ്പെടും. ഗോയിറ്റര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതുണ്ടാകുമെങ്കിലും ഇതു തൈറോയ്ഡ് ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്.

സ്വരത്തിലുണ്ടാകുന്ന വ്യത്യാസം

നിങ്ങളുടെ സ്വരത്തിലുണ്ടാകുന്ന വ്യത്യാസം, പ്രത്യേകിച്ചും അല്‍പം പരുഷമായ ശബ്ദമായി മാറുന്നത് തൈറോയ്ഡ് ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്. സാധാരണ സൗണ്ട് മാറി ഈ രീതിയിലെ ഒച്ചയായി മാറുന്നു.

ഭക്ഷണവും വെള്ളവുമെല്ലാം ഇറക്കാന്‍

ഭക്ഷണവും വെള്ളവുമെല്ലാം ഇറക്കാന്‍ അനുഭവപ്പെടുന്ന പ്രയാസമാണ് മറ്റൊരു ലക്ഷണം. ഇതും തൈറോയ്ഡ് ക്യാന്‍സര്‍ ലക്ഷണം തന്നെയാണന്നു പറയാം. എന്നാല്‍ മറ്റു ചില ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്കും ഇതേ ലക്ഷണം കണ്ടുവരുന്നുണ്ട്. ഇതിനു പുറമേ ചുമയും അനുഭവപ്പെടാറുണ്ട്. ഇതും ഒരു ലക്ഷണമായി എടുക്കാം.

കഴുത്തിലും തൊണ്ടയിലും അനുഭവപ്പെടുന്ന വേദനയും

കഴുത്തിലും തൊണ്ടയിലും അനുഭവപ്പെടുന്ന വേദനയും കഴുത്തിലെ വീര്‍ത്ത് ലിംഫ് നോഡുകളുമെല്ലാം തൈറോയ്ഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങളായും എടുക്കാം. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടുക തന്നെ വേണം. തൈറോയ്ഡ് ക്യാന്‍സര്‍ അത്ര സാധാരണമല്ല, എങ്കിലും ഇതിനുള്ള സാധ്യത തള്ളിക്കളയരുത്.

പനി

ഇതിനു പുറമേ മറ്റേതു ക്യാന്‍സറിനും ലക്ഷണമായി വരുന്ന പനി, കണ്ണുകള്‍ ചുമക്കുക, തടി കുറയുക, ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പല ലക്ഷണങ്ങളും തൈറോയ്ഡ് ക്യാന്‍സറിനുമുണ്ട്.

നീഡില്‍ ബയോപ്‌സി, സിടി സ്‌കാൻ

നീഡില്‍ ബയോപ്‌സി, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, റേഡിയോ ആക്ടീവ് അയൊഡിന്‍ അപ്‌ടേക്ക് എന്നിവയെല്ലാം തന്നെ തൈറോയ്ഡ് ക്യാന്‍സര്‍ തിരിച്ചറിയാനുള്ള വഴികളാണ്.
Don't Miss
© all rights reserved and made with by pkv24live