മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ എഡ്യുകെയർ പദ്ധതിയുടെ ഉദ്ഘാടനവും, പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു.
മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ എഡ്യുകെയർ പദ്ധതിയുടെ ഉദ്ഘാടനവും കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, എൻ.എം.എം.എസ് പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ എഡ്യുമിയ മൊബൈൽ അപ്ലിക്കേഷൻ വിപുലപ്പെടുത്തി വിദ്യാർത്ഥികൾക്കാവശ്യമായ പഠന കുറിപ്പുകളും മുൻ കാല മാതൃകാ ചോദ്യപേപ്പറുകളും കട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുമെന്ന് അദ്ധേഹം പറഞ്ഞു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ അദ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ എസ്.പി.സി കേഡറ്റുകളെയും ആദരിച്ചു. എന്റെ ക്ലാസ് എന്റെ മരം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി നിർവ്വഹിച്ചു. കൺവീനർമാരായ പി. മധുസൂദനൻ, എൻ.കെ. ബൈജു എന്നിവർ എഡ്യുകെയർ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം രാജി ചെറുതൊടികയിൽ, പി.ടി.എ പ്രസിഡന്റ് കെ.ചന്ദ്രൻ, വി. തുളസീഭായ്, എൻ. ഷൈമള, എം.ടി. കുഞ്ഞിമൊയ്തീൻ കുട്ടി, എ. ലേഖ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ടി.എം ശൈലജാ ദേവി സ്വാഗതവും ഹെഡ് മാസ്റ്റർ കെ.സി സത്യാനന്ദൻ നന്ദിയും പറഞ്ഞു