ഇതര സംസ്ഥാന തൊഴിലാഴികള്‍ക്ക് മിനിമം കൂലി നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ലേബര്‍ കമ്മീഷണര്‍
എറണാകുളം ജില്ലയിലെ ചില മേഖലകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മിനിമം കൂലി നിഷേധിക്കുന്നുവെന്നും മിനിമം കൂലി ചോദിക്കുന്നവരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നുമുള്ള ഫ്‌ളക്‌സുകളും പോസ്റ്ററുകളും മൂവാറ്റുപുഴ, പെരുമ്പാവൂര്‍ മേഖലകളില്‍ പതിപ്പിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പൗരന്റെ മൗലിക അവകാശ നിഷേധത്തിന് തുല്യമാണ്. ഇത്തരം പ്രവണതകള്‍ സംസ്ഥാനത്ത് അനുവദിക്കുകയില്ല. ആയത് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍ ഐ.എ.എസ് അറിയിച്ചു.