കേരളം ഫുട്ബാൾ ടീമിലേക്ക് ഹവില്‍ദാര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: കേരളം ഫുട്ബാൾ പുരുഷ വിഭാഗം ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10-ന് മുമ്പ് ആണ് അപേക്ഷ അയക്കേണ്ടത്. മൊത്തം ഏഴ് ഒഴിവുകൾ ആണ് ഉള്ളത്. ഗോള്‍കീപ്പര്‍, ഡിഫന്‍ഡര്‍, മിഡ്ഫീല്‍ഡര്‍, സ്ട്രൈക്കര്‍ എന്നീ വിഭാഗത്തിലേക്ക് ഹവില്‍ദാര്‍ തസ്തികയില്‍ ആണ് നിയമനത്തിന് അപേക്ഷിക്കേണ്ടത്.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം – 5 എന്ന വിലാസത്തിൽ അപേക്ഷ ഫോമും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ഫോട്ടോയും വെച്ചാണ് അപേക്ഷിക്കേണ്ടത്.