എടിഎമ്മില്‍നിന്ന് പണം ലഭിച്ചില്ലേ. എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് പിഴ നല്‍കേണ്ടിവരും
എടിഎമ്മില്‍ കാലിയാണെങ്കില്‍ മൂന്നുമണിക്കൂറിനകം പണം നിറക്കണമെന്നാണ് നിര്‍ദേശം. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രമുഖ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബാങ്കിന് എടിഎം ഉണ്ടായിട്ടും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മില്‍ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം. എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ സെന്‍സറുകള്‍ മെഷീനില്‍ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞുകെടുക്കാന്‍ കാരണം.