Peruvayal News

Peruvayal News

മഴക്കാലത്ത് ചുവരിൽ തൊടുമ്പോൾ ഷോക്ക് അനുഭവപ്പെടുന്നുണ്ടോ ?

മഴക്കാലത്ത് ചുവരിൽ തൊടുമ്പോൾ ഷോക്ക് അനുഭവപ്പെടുന്നുണ്ടോ ?


⁉ എപ്പോഴാണ് ഇത്തരത്തിൽ ഷോക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളത് ?

📌മഴക്കാലത്ത് ഭിത്തിയിൽ നനവ് ഉണ്ടാവുന്ന സമയത്താണ് സാധാരണയായി ഇത്തരം  പ്രശ്നങ്ങൾ ഉണ്ടാവുന്നത്.

⁉ ഇതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ?

📌പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം. 

1)അതിൽ പ്രധാനപ്പെട്ടത് ELCB ഇല്ലാത്തത്.
2) ഗുണനിലവാരമില്ലാത്ത വയറിംഗ് ഉപകരണങ്ങൾ 
3) പഴക്കം ചെന്ന വയറിംഗ്
4) വയറുകളിലും സ്വിച്ച് ബോർഡുകളിലും ഉറുമ്പുകൾ കയറുന്നതും അവയുടെ പ്ലാസ്റ്റിക് കവചങ്ങൾ(PVC ഇൻസുലേഷൻ) അരിച്ചെടുക്കുന്നത് വഴി വൈദ്യുതി ചുവരിലേക്ക് പ്രവഹിക്കുന്നു.
5) എർത്ത് കൃത്യമായ രീതിയിൽ ഇല്ലാതിരിക്കുക.

⁉ ELCB ഉണ്ടെങ്കിൽ എങ്ങനെയാണ് പ്രശ്നം ഇല്ലാതാവുക ?

📌ELCB യിലൂടെ കടന്നു പോവുന്ന വൈദ്യുതി ഏതെങ്കിലും തരത്തിൽ എർത്തുമായി ബന്ധപ്പെട്ടാൽ വൈദ്യുതി ബന്ധം അപ്പോൾ തന്നെ സ്വയം വിച്ഛേദിക്കപ്പെടും.

ഉദാ: സ്കൂൾ വണ്ടിയിൽ 10 കുട്ടികളെങ്കിൽ 9 കുട്ടികളേ കയറിയുള്ളൂ എന്നിരിക്കട്ടെ !! ടീച്ചർ അല്ലെങ്കിൽ ആയ ഡ്രൈവറോട് വണ്ടി നിർത്താൻ പറയില്ലേ ? 
അതേ പോലെ തന്നെ ELCB വൈദ്യുതിയുടെ പ്രവാഹത്തെ  തടഞ്ഞ് നിർത്തും.

⁉ ഇത് കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് ?

📌 1)ഒന്നാമത് നമ്മുടെ പൊന്നോമനകളുടെ ശരീരത്തിന് വലിയ പ്രതിരോധശേഷി ഉണ്ടാവില്ല. അവരെയാണ് ചെറിയ ഷോക്ക് പോലും കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നത്. അത് പോലെ തന്നെ നമ്മുടെ അടുക്കളയിൽ നമുക്കായി ഭക്ഷണം പാചകം ചെയ്യാൻ നനഞ്ഞ കൈകൾ കൊണ്ട് ജോലി ചെയ്യുന്ന വീട്ടമ്മമാരെയും ... 
നമ്മുടെ പ്രീയപ്പെട്ടവരെ സംരക്ഷിക്കാൻ ELCB സ്ഥാപിക്കുക.
2) ഒന്നാമത്തേത് ജീവൻ കൊണ്ടുള്ള പോരാട്ടമെങ്കിൽ രണ്ടാമത്തേത് അധ്വാനിച്ചുണ്ടാക്കിയ പണം ആർക്കും ഉപകാരമില്ലാതെ ഭൂമിയിലേക്ക് വൈദ്യുതി ചാർജായി ഒഴുക്കി വിടലാണ്... 

അതേ... അത് തന്നെ!!

നമ്മുടെ വൈദ്യുതി ചാർജ് അനിയന്ത്രിതമായി കൂടുന്നതിന് ഉറുമ്പുകളും, ചെറുതേനീച്ചകളും നമ്മുടെ സ്വിച്ച് ബോർഡുകളിൽ കൂട് കൂട്ടുന്നത് ഒരു കാരണമാണ്.
കൂടുതലുള്ള ബിൽ അടച്ചാൽ മാത്രം പ്രശ്നം തീരുന്നില്ല. വർഷത്തിൽ ഒരു തവണ ബില്ലിന്റെ അടിസ്ഥാനത്തിൽ  അഡീഷണൽ ഡെപ്പോസിറ്റും നമ്മൾ അടക്കേണ്ടി വരും... 

⁉ ഈ പ്രശ്നം എങ്ങിനെ പരിഹരിക്കാം ?

ELCB ഇല്ലെങ്കിൽ അടിയന്തിരമായി സ്ഥാപിക്കുക.

ELCB ഉണ്ടെങ്കിൽ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുക. ( മാസത്തിൽ ഒരു തവണയെങ്കിലും Test Button അമർത്തി Trip ആവുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക)

സ്വിച്ച് ബോർഡുകളിൽ ഉറുമ്പ്, തേനീച്ചകൾ കൂടുകൂട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തുക

ഡിജിറ്റൽ മീറ്ററുകളിൽ ഇത് എളുപ്പത്തിൽ മനസ്സിലാക്കാം.
മീറ്ററിൽ എർത്ത് ചിഹ്നം തെളിയുന്നില്ല എന്ന് ഉറപ്പാക്കുക.

വയറിംഗിലെ അപാകതകൾ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അംഗീകൃത വയർമാന്റെ സഹായത്തോടെ ഷോക്ക് അനുഭവപ്പെടുന്ന ഭാഗങ്ങളിൽ പരിശോധന നടത്തുക.

🚨 യാതൊരു കാരണവശാലും സ്വയം പരിശോധന അരുത്.⚡🔥

അത് കൂടുതൽ അപകടം സൃഷ്ടിക്കും ...  
സാങ്കേതിക പരിജ്ഞാനം ഉള്ള അംഗീകൃത വയർമാന്റെ സഹായം തേടുക. 

ഓർമ്മയിരിക്കട്ടെ, വൈദ്യുത അപകടത്തിൽ പെട്ടാൽ പിന്നീട് ചിന്തിക്കാൻ അവസരമില്ല ...

സുരക്ഷിതമായി വൈദ്യുതി ഉപയോഗിക്കൂ...!! അപകടങ്ങൾ ഒഴിവാക്കൂ...!!
Don't Miss
© all rights reserved and made with by pkv24live