മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി തിരുത്തണം: മുഖ്യമന്ത്രി
കേരളത്തിന്റെ മണ്ണെണ്ണ വിഹിതം ഗണ്യമായി വെട്ടിക്കുറച്ച നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പൂർണമായും വൈദ്യുതീകരിച്ച സംസ്ഥാനമായ കേരളത്തെ അതിന്റെ പേരിൽ കേന്ദ്രസർക്കാർ ശിക്ഷിക്കുകയാണ്.
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി മത്സ്യത്തൊഴിലാളി മേഖലയിലും ആദിവാസി മേഖലയിലും ജനങ്ങൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.