ഇതേ മാതൃകയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികളായി. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറക്കാൻ കേരളവും തയ്യാർ ആകുകയാണ്. കെ എസ് ആർ ടി സി ബസുകൾ ഇലക്ട്രിക് ആക്കാനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങുകയാണ്. സ്വിസ് സഹായത്തോടെ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ്, ഇലക്ട്രിക് ബസുകൾ നിർമിക്കാനുള്ള ധാരണ പത്രം ഇന്നലെ ഒപ്പ് വച്ചു.നേരത്തെ ഇലക്ട്രിക് ഓട്ടോ കെ എ എൽ പുറത്തിറക്കിയിരുന്നു. സ്വിസ് കമ്പനി ഹെസ് ആണ് ടെക്നിക്കൽ പാർട്ണർ