മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്‌പെഷ്യല്‍ വിഹിതമായി അഞ്ചുകിലോ അരി വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം
തിരുവനന്തപുരം: കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളിലെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ അഞ്ചുകിലോ അരി സ്‌പെഷ്യല്‍ വിഹിതമായി വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിനുള്ള ചിലവ് സിവില്‍ സപ്ലൈസ് വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതത്തില്‍ നിന്നും നല്‍കാനും തീരുമാനമായി. മന്ത്രിസഭായോഗത്തിലെ മറ്റു തീരുമാനങ്ങള്‍ പ്രശസ്ത സാഹിത്യകാരന്‍ യുഎ ഖാദറിന്റെ ചികില്‍സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു.