കേരളത്തിൽ നിന്നു० ബാ०ഗല്ളൂരിലേക്ക് കെ എസ് ആർ ടി സി ബസ്സുകളിൽ ആവശ്യാനുസരണ० സീറ്റുകൾ ലഭ്യമാണ്.
കേരളത്തിൽ നിന്നു० ബാ०ഗല്ളൂരിലേക്ക് കെ എസ് ആർ ടി സി ബസ്സുകളിൽ 2350 സീറ്റ്കൾ ദിവസേന ലഭ്യമാണ് 2400 ഓള० സീറ്റ്കൾ കർണ്ണാടക ആർ ടി സി യിലു० ലഭിക്കുന്നു. നിലവിൽ കെ എസ് ആർ ടി സി യിൽ സാധാരണ ദിവസങ്ങളിൽ 800 മുതൽ 1000 വരെ സീറ്റ്കൾക്ക് വരെ മാത്രമേ ബാ०ഗളൂർ യാത്രക്കാർ ഉണ്ടാകാറുളളു. തിരികെ വരുന്ന സമയ० 600 ൽ താഴെ സീറ്റ്കളാണ് സാധാരണ ഫില്ലാകുന്നത്. ആഴ്ചയുടെ ആദ്യ ദിനവു० അവസാനദിനവുമാണ് തിരക്കുള്ളത് . ആ ദിവസങ്ങളിൽ 80 % സീറ്റുകളാണ് സാധാരണ ഫില്ലാകുന്നത്. അതിനാൽ ബാ०ഗ്ലൂർ , മൈസൂർ റൂട്ടിലു० സേല० റൂട്ടിലു० യാത്രക്കാർക്ക് ആവശ്യാനുസരണ० സീറ്റുകൾ ലഭ്യമാണ്. കേരള , കർണാടക , ആർ ടി സി കളിൽ ലഭ്യമായ 4800 സീറ്റ്കൾ പോരാതെ വന്നാൽ അധിക സർവീസ് നടത്താൻ വേണ്ട ക്രമീകരണങ്ങൾ കെ എസ് ആർ ടി സി ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സേവന० പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.