ഫോണ്‍ ലോക്ക് ചെയ്യുന്ന രീതിയനുസരിച്ച് ഒരാളുടെ പ്രായം അറിയാന്‍ കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
പ്രായമായവര്‍ 'ഓട്ടോ ലോക്ക്' രീതിയായിരിക്കും സ്വീകരിക്കുന്നതത്രേ. യുവാക്കള്‍ കൈവിരലടയാളത്തിന് പുറമെ പിന്‍നമ്പറുകളായിരിക്കും ഉപയോഗിക്കുന്നത് എന്നാണ് പഠനം പറയുന്നത്. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയാണ് പഠനം നടത്തിയത്. യുവാക്കളെയപേക്ഷിച്ച് പ്രായമായവരുടെ ഫോണ്‍ ഉപയോഗവും വളരെ കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും നിങ്ങളുടെ ഫോണ്‍ ഉപയോഗം 25 ശതമാനമായി കുറയുമെന്നും ഗവേഷകര്‍ പറയുന്നു. 25 വയസ്സുളള ഒരാള്‍ ഒരുദിവസം 20 തവണ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 35 വയസ്സുളള ഒരാള്‍ ഒരു ദിവസം 15 തവണ മാത്രമായിരിക്കും ഫോണ്‍ ഉപയോഗിക്കുന്നത്. 19 മുതല്‍ 63 വരെ പ്രായമുളളവരിലാണ് പഠനം നടത്തിയത്. പുരുഷന്മാരാണ് കൂടുതലും ഓട്ടോ ലോക്ക് രീതി സ്വീകരിക്കുന്നത് എന്നും പഠനം സൂചിപ്പിക്കുന്നു.