കുട്ടികളുടെ അഭിരുചിക്കൊത്ത് പഠനസൌകര്യം ഒരുക്കുക: ടി.ടി
കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും വിജയിക്കുന്നിടത്താണ് മികച്ച പ്രതിഭകള്‍ രൂപപ്പെടുന്നതെന്ന് പി.എസ്.സി അംഗം ടി.ടി.ഇസ്മാഈല്‍ അഭിപ്രായപ്പെട്ടു.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച സാധ്യതകളുള്ള കുട്ടികള്‍ വലിയ പരാജയമായി മാറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അടിച്ചേല്‍പ്പിക്കുന്ന വഴിയേ സഞ്ചരിക്കാന്‍ കുട്ടികള്‍ നിര്ബന്ധിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും എല്‍.എസ്.എസ്, യു.എസ്.എസ് സ്ക്വോളര്‍ഷിപ്പ് നേടിയവരെയും സംഗമത്തില്‍ ആദരിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്കുള്ള യാത്രയയപ്പും നല്‍കി.
മുന്‍ സംസ്ഥാന സാക്ഷരത സമിതി അംഗം സി.പി.എ.അസീസ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ.ഷറഫുദ്ദീന്ർ, സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, അംഗങ്ങളായ ടി.എൺ.ചന്ദ്രശേഖരന്‍,മിനി ശ്രീകുമാര്‍, സി.ടി.സുകുമാരന്‍ പ്രസംഗിച്ചു.