Peruvayal News

Peruvayal News

അബ്ദുൽ അസീസ് മഠത്തിലിന് ടി.പി മുഹമ്മദ് കുട്ടി സാഹിബ് സ്മാരക ജൻ മിത്ര് പുരസ്‌കാരം

അബ്ദുൽ അസീസ് മഠത്തിലിന് ടി.പി മുഹമ്മദ് കുട്ടി   സാഹിബ് സ്മാരക
ജൻ മിത്ര്  പുരസ്‌കാരം


നാടിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തിയവരായിരുന്നു  ടി.പി.മുഹമ്മദ് കുട്ടി സാഹിബ്. രണ്ടു തവണ ഫറോക്ക് ഗ്രാമപഞ്ചായത്ത് മെമ്പറായും ഫറോക്ക് പഞ്ചായത്ത് മുസ്്‌ലിം ലീഗ് സെക്രട്ടറിയായും സേവനമനുഷ്ടിച്ച അദ്ദേഹം നാടിന്റെ വികസന മുന്നേറ്റത്തിനു നിസ്തുലമായ സംഭവാനകൾ നൽകിയ വ്യക്തിത്വത്തമായിരുന്നു. പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്ന ജീവതം നയിച്ചാണ് മുഹമ്മദ് കുട്ടി സാഹിബ് നമ്മോടു വിടപറഞ്ഞത്.  വേർപാടിന്റെ നാല് വർഷം പിന്നിടുന്ന സമയത്ത് ഫറോക്ക് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് 18-ാം ഡിവിഷൻ കമ്മറ്റി നൽകുന്ന ജീവകാരുണ്യ പ്രവർത്തകനുളള ടി.പി മുഹമ്മദ്കുട്ടി സാഹിബ് സ്മാരക ജൻ മിത്ര് പുരസ്‌കാരത്തിന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ അസീസ് മഠത്തിലിനെ തെരഞ്ഞെടുത്ത വിവരം നിങ്ങളെ അറിയിക്കുകയാണ്. 

പൊതുപ്രവർത്തകനെന്ന നിലയിൽ മാറ്റൊരുക്കാനാവത്ത സേവനമാണ് അബദുൽ അസീസ് മഠത്തിൽ നടത്തിവരുന്നത്.  അദ്ദേഹം നടത്തിയ ജീവൻ രക്ഷാപ്രവർത്തനങ്ങൾ ഇതിനോടകം തന്നെ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയതാണ്. ജീവൻ പറന്നു പോയി ദിവസങ്ങൾ പിന്നിട്ടത് കാരണം വികൃതമായി്‌പ്പോകുന്ന മനുഷ്യ ശരീരങ്ങളെ ശവം തീനികൾക്ക് കൊത്തിവലിക്കാൻ വിട്ടുകൊടുക്കാതെ മാന്യമായി പരിചരിച്ച് ആറടി മണ്ണിന്റെ ആഴങ്ങളിലേക്ക് സ്‌നേഹത്തോടെ യാത്രയാക്കുന്ന തുല്യതയില്ലാത്ത പ്രവർത്തനങ്ങളും അദ്ദേഹം നടത്തിവരുന്നു. അപകടങ്ങളിലും മറ്റുമായി മരണമടഞ്ഞ മുവ്വായിരത്തലധികം മൃതദേഹങ്ങളാണ് അദ്ദേഹത്തിന്റെ കൈകളിലൂടെ പുറത്തെടുത്തത്. കേരളത്തെ നടുക്കിയ ഓഖി ദുരന്തം, കരിഞ്ചോല മല പ്രളയ ദുരന്തം, കടലുണ്ടി ട്രെയിൻ അപകടം, പൂക്കി പറമ്പ് ബസ് അപകടം, മിഠായി തെരുവ് തീപിടുത്തം തുടങ്ങിയവയിലെല്ലാം ഇദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സേവനമുണ്ടായിട്ടുണ്ട്. 

ചേതനയറ്റ മനുഷ്യ ശരീരങ്ങൾ ആദരവോടെ പരിചരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരാവാദിത്തമാണ്.  ഈ ഉത്തരാവാദിത്തമാണ് അബ്ദുൽ അസീസ് ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്തിവരുന്നത്. കാഴ്ചക്കാർ അറപ്പുകാട്ടി മാറി നിൽക്കുന്ന ദുർഗന്ധം വമിക്കുന്ന മൃതദേഹങ്ങൾ മാസ്‌ക് പോലും കെട്ടാതെ സംസ്‌കരിക്കുന്നതിനായി ഒരുക്കി നൽകുന്ന പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ ടി.പി മുഹമ്മദ് കുട്ടി സാഹിബിന്റെ പേരിലുളള ജൻ മിത്ര് പുരസ്‌കാരത്തിനായി  തെരഞ്ഞെടുക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

സമൂഹത്തിനിടയിൽ നടക്കുന്ന ഇത്തരം സേവന പ്രവർത്തനങ്ങൾ കൗതുകത്തോടെ നോക്കി കണ്ടിരുന്ന ആളായിരുന്നു ടി.പി മുഹമ്മദ് കുട്ടി സാഹിബ്. ഇത്തരം ആളുകളെ സമൂഹത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും ഇവർക്കു വേണ്ട പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനും ടി.പി മുഹമ്മദ് കുട്ടി സാഹിബ് മുന്നിലുണ്ടായിരുന്നു. അത്‌കൊണ്ടു തന്നെ അദ്ദേഹത്തിന്റെ പേരിലുളള പുരസ്‌കാരം അബ്ദുൽ അസീസ് മഠത്തിലിനു നൽകുന്നതിൽ തികഞ്ഞ അഭിമാനമാണുളളതെന്നു പുരസ്‌കാര നിർണ്ണയ സമിതി അംഗങ്ങളായ ഉമ്മർ പാണ്ടികശാല, സയ്യിദ് മുബശിർ ജമലുല്ലൈലി തങ്ങൾ, മൊയ്തീൻ കോയ പെരുമുഖം, ടി. കുഞ്ഞിമുഹമ്മദ് എന്നിവർ അറിയിച്ചു. 

01.07.2019 തിങ്കൾ വൈകു.7ന്  പെരുമുഖം എണ്ണക്കാട്ട് പളളിക്കു സമീപം നടക്കുന്ന ടി.പി. മുഹമ്മദ് കുട്ടി സാഹിബ് അനുസമരണം സമ്മേളനത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമ്മാനിക്കും. ടി.പി മുഹമ്മദ് കുട്ടി സാഹിബ് സമരണികയും ചടങ്ങിൽ തങ്ങൾ പ്രകാശനം ചെയ്യും. 
Don't Miss
© all rights reserved and made with by pkv24live