അര്‍ജന്റീനയ്ക്ക് വേണ്ടി ചരിത്രമെഴുതി ഡി മരിയ
അര്‍ജന്റീനയ്ക്ക് വേണ്ടി ചരിത്രമെഴുതി ഏയ്ഞ്ചല്‍ ഡി മരിയ. അര്‍ജന്റീനയ്ക്ക് വേണ്ടി കോപ അമേരിക്കയില്‍ ഇന്ന് നൂറാം മത്സരത്തിനാണ് ഡി മരിയ ഇറങ്ങിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് ഡി മരിയ. മാഷെരാനോ,സെനെറ്റി , ലയണല്‍ മെസ്സി, അയാള, സിമിയോണി എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം മത്സങ്ങള്‍ കളിച്ചത് മാഷെരാനോയാണ്- 147 മത്സരങ്ങള്‍. സെനെറ്റി 142 ഉം ലയണല്‍ മെസ്സി 134 മത്സങ്ങളും കളിച്ചിട്ടുണ്ട്. അയാള, സിമിയോണി എന്നിവര്‍ യഥാക്രമം 115 ഉം 105 ഉം മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.
2008 ല്‍ പരാഗ്വെയ്ക്കെതിരായ മത്സരത്തിലാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യമായി ഡി മരിയ ബൂട്ടണിയുന്നത്.രണ്ടു തവണ കോപ ഫൈനലിലും ഒരു തവണ ലോകകപ്പ് ഫൈനലിലും കളിച്ച അര്‍ജന്റീനിയന്‍ ടീമില്‍ ഡി മരിയ അംഗമാണ്. ഇന്ന് വെനിസ്വേലയെ പരാജയപ്പെടുത്തിയ അര്‍ജന്റീന സെമിയില്‍ കടന്നു. കരുത്തരായ ബ്രസീല്‍ ആണ് അര്‍ജന്റീനയ്ക്ക് എതിരാളികള്‍.