വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു,
വാളയാറിൽ കണ്ടെയ്നർ ലോറിയിൽ മാരുതി വാൻ ഇടിച്ച് അഞ്ചുപേർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മാരുതി ഒമ്നി വാൻ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കോയമ്പത്തൂർ സ്വദേശികളാണ് മരിച്ചത്. കോയമ്പത്തൂരിലേക്ക് ഇവർ പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്.