കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്റ്റു, എൻട്രൻസ്, പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് ദാനം നടത്തി.
പെരുവയൽ: കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എൽ.സി , പ്ലസ് ടു ,എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം കുറ്റിക്കാട്ടൂർ വ്യാപാര ഭവനിൽ പി ടി എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചന്ദ്രിക ന്യൂസ് എഡിറ്ററും പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡണ്ടുമായ കമാൽ വരദുർ മുഖ്യാതിഥിയായിരുന്നു. മികച്ച അംഗൻവാടി ടീച്ചർക്കും ,വർക്കർക്കുമുള്ള സംസ്ഥാന അവാർഡുകൾ നേടിയ ഷീബ ടീച്ചർ ,ലീല എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
എം.സി സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ടി.കെ റംല ,എ.ടി ബഷീർ ,ടി.പി മുഹമ്മദ് ,സി എം സദാശിവൻ ,മാമുക്കോയ ,പൊതാത്ത് മുഹമ്മദ് ഹാജി ,മുജീബ് റഹ്മാൻ ഇടക്കണ്ടി , കുന്നുമ്മൽ ജുമൈല ,ചന്ദ്രശേഖരൻ ,എ.എം ആഷിഖ് ,മഹിജകുമാരി ,ഉനൈസ് പെരുവയൽ ,അൻസാർ പെരുവയൽ , അഡ്വ. ഷമീം പക്സാൻ ,ഇ.സി മുഹമ്മദ് ,എ എം.എസ് അലവി ,സി.കെ ഫസീല ,ജി.കെ മുഹമ്മദ് ,സൽമ ,എ .എം അബ്ദുള്ളക്കോയ ,സംസാരിച്ചു. സംഘം സെക്രട്ടറി ഷാനി റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് കോയ കായലം സ്വാഗതവും എൻ.വി കോയ നന്ദിയും പറഞ്ഞു