Peruvayal News

Peruvayal News

ഉറക്കത്തില്‍ കണ്ട സ്വപ്നം ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ നിങ്ങള്‍ക്ക്?

ഉറക്കത്തില്‍ കണ്ട സ്വപ്നം ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ നിങ്ങള്‍ക്ക്?




നമ്മളിൽ ചിലരെങ്കിലും ഉറക്കത്തിനിടെ കണ്ട സ്വപ്നങ്ങൾ ഓർത്തെടുക്കാറുണ്ട്. എന്നാൽ, മിക്കയാളുകളും ഉറക്കത്തിനിടെ കണ്ട സ്വപ്നം വിവരിക്കാൻ ശ്രമിക്കുമ്പോൾ ബുദ്ധിമുട്ടനുഭവിക്കുന്നതായി കാണാം. എന്താണ് ഇതിനുപിന്നിലെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?



ഉറങ്ങുമ്പോൾ നാലു വ്യത്യസ്ത മാനസികാവസ്ഥയിലൂടെ മസ്തിഷ്കം കടന്നുപോകുന്നുണ്ട്. ഇതിൽ അവസാനത്തെ റാപിഡ് ഐ മൂവ്മെന്റ് ഘട്ടത്തിലാണ് സ്വപ്നങ്ങൾ കണ്ടുതുടങ്ങുന്നത്. അപ്പോൾ കണ്ണുകൾ വളരെ വേഗത്തിൽ പിടയ്ക്കും. ഹൃദയമിടിപ്പ് താഴുകയും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യും. അറ്റോണിയ എന്നാണ് ഇതറിയപ്പെടുന്നത്. ഈസമയത്ത് മസ്തിഷ്കത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന രണ്ട് രാസപദാർഥങ്ങളാണ് അസെറ്റൈൽക്ലോലൈൻ, നോറെപൈൻഫ്രൈൻ എന്നിവ. ഇവയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ നമ്മുടെ സ്വപ്നങ്ങളെ നിർണയിക്കുന്നു.


അസെറ്റൈൽക്ലോലൈനിന്റെ അളവുകൂടുന്നത് മസ്തിഷകപ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നതിന് കാരണമാകും. സ്വപ്നങ്ങളുടെ വ്യക്തത നിയന്ത്രിക്കുന്നത് ഈ രാസപദാർഥമാണ്. അസെറ്റൈൽക്ലോലൈനിന്റെ അളവുവർധിക്കുന്നതോടെ നോറെപൈൻഫ്രൈനിന്റെ അളവുകുറയുന്നു. നമ്മുടെ ജാഗ്രതയും സമ്മർദവും നിയന്ത്രിക്കുന്ന രാസപദാർഥമാണ് നോറെപൈൻഫ്രൈൻ. ഇതുസമ്മർദങ്ങളില്ലാതെ സ്വപ്നങ്ങൾ കാണുന്നതിന് സഹായിക്കുന്നു. അതേസമയം, ഉറക്കത്തിനിടയിൽ കാണുന്ന സ്വപ്നങ്ങൾ ഓർത്തുവെക്കാനുള്ള തലച്ചോറിന്റെ കഴിവുകുറയ്ക്കുകയും ചെയ്യുന്നു.

Don't Miss
© all rights reserved and made with by pkv24live