Peruvayal News

Peruvayal News

വിമാനത്തിലും ഇനി നിന്ന് യാത്രയോ, പുതിയ സീറ്റ് അവതരിപ്പിച്ചു

വിമാനത്തിലും ഇനി നിന്ന് യാത്രയോ, പുതിയ സീറ്റ് അവതരിപ്പിച്ചു



ന്യൂഡല്‍ഹി: ബസ്സിലും ട്രെയിനിലും മാത്രമല്ല ഇനി വിമാനത്തിലും നിന്ന് യാത്ര ചെയ്യാവുന്ന കാലം വരുകയാണോ. പറക്കുമ്പോള്‍ എങ്ങനെ നില്‍ക്കും എന്ന് അത്ഭുതം തോന്നാം. പക്ഷേ ഇത് യാഥാര്‍ഥ്യമാക്കാനുള്ള പുറപ്പാടിലാണ് കമ്പനികള്‍. ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ കഴിഞ്ഞ വര്‍ഷം നടന്ന എയര്‍ക്രാഫ്റ്റ് എക്‌സ്‌പോയിലാണ് ഏവിയോ ഇന്റീരിയേഴ്‌സ് സ്‌കൈറൈഡര്‍ 2.0 അവതരിപ്പിച്ചത്. ഈ വര്‍ഷം സീറ്റിന്റെ പുതിയ വകഭേദമാണ് സ്‌കൈറൈഡര്‍ 3.0 എന്ന പേരില്‍ അവതരിപ്പിച്ചത്.

നിന്ന് യാത്രചെയ്യാവുന്ന തരത്തിലാണ് ഈ പുതിയ സീറ്റിന്റെ നിര്‍മ്മാണം. നിന്ന് യാത്രചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏറ്റവും കുറഞ്ഞ നിരക്കായ അള്‍ട്ര ബേസിക് ഇക്കണോമി ടിക്കറ്റ് ഏര്‍പ്പെടുത്താമെന്നാണ് കമ്പനിയുടെ നിര്‍ദേശം. നിന്ന് പോകാനും യാത്രക്കാരെ അനുവദിക്കുന്നതിലൂടെ കൂടുതല്‍ വരുമാനം നേടാന്‍ വിമാന കമ്പനികള്‍ക്കും കഴിയും. സ്റ്റാന്‍ഡാര്‍ഡ് ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ്, അള്‍ട്ര ബേസിക് ഇക്കണോമി എന്നിങ്ങനെ ക്ലാസുകള്‍ തിരിക്കാമെന്ന് സിഎന്‍എന്‍ ട്രാവലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍ജിനീയറിങ് ഉപദേശകരായ ഏവിയോ ഇന്റീരിയേഴ്‌സിന്റെ ഗെറ്റാനോ പെര്‍ഗുനി പറഞ്ഞു. നിന്ന് യാത്ര ചെയ്യാവുന്നവര്‍ക്കുള്ള സ്‌കൈറൈഡര്‍ സീറ്റ് ഫലത്തില്‍ കുതിരപ്പുറത്തെ യാത്രയോടാണ് അവര്‍ താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഈ പരിഷ്‌കാരത്തോട് അത്ര നല്ല പ്രതികരണല്ല ട്വിറ്ററില്‍ അടക്കം വരുന്നത്.

Don't Miss
© all rights reserved and made with by pkv24live