തിരുവള്ളൂർ പഞ്ചായത്ത് അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നിവേദനം നൽകി
തിരുവള്ളൂർ പഞ്ചായത്ത് അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നിവേദനം നൽകി
തിരുവള്ളൂർ ടൗണിൽ അനുദിനം അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തിരുവള്ളൂർ ടൗൺ മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് സിക്രട്ടറി, പ്രസിഡന്റ് എന്നിവർക്ക് നിവേദനം സമർപ്പിച്ചു. തെരുവ് വിളക്കുകൾ കത്താത്തതിലും കുടിവെള്ള മാലിന്യം പൊട്ടിപൊളിഞ്ഞ ഫുട്പാത്ത് എന്നീ വിഷയങ്ങളിൽ കുടിവെള്ള മാലിന്യ പ്രശ്നത്തിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാക്കാമെന്നും നിവേദനത്തിലെ ബാക്കി ആവശ്യങ്ങൾ ഉടൻ പരിഗണിക്കുമെന്നും ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ഉറപ്പ് നൽകി.സമീർ പുളിയറത്ത്, ഏസി ജബ്ബാർ, കെ.വി.തൻവീർ ,ഇസ്ഹാഖ്.പി ഒ, ഇസ്മായിൽ ആർ ,മുഹമ്മദ് ഖാസിം.പി.കെ,എന്നിവർ സംബന്ധിച്ചു.