സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
പവന് 320 രൂപ കൂടി 25,440 രൂപയായതോടെ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 3,180 രൂപയാണ് ഇന്നത്തെ വില. കൂടിയും കുറഞ്ഞുമാണ് ഈ മാസം സ്വര്‍ണവില ഉണ്ടായിരുന്നത്.
സ്വര്‍ണ വില കുതിക്കുന്നു; സര്‍വകാല റെക്കോര്‍ഡിലെത്തി
മൂന്നാം തിയതിയാണ് പവന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്, 24080 രൂപ. 17 ദിവസം കൊണ്ട് 1360 രൂപ വര്‍ധിച്ചു. ജൂണ്‍ പതിനഞ്ച് മുതല്‍ 24560 രൂപയില്‍ നിന്നിരുന്ന സ്വര്‍ണവില ഇന്നലെയാണ് ഇരുപത്തി അയ്യായിരം കടന്നത്. ഇന്നത് സ്വര്‍ണ്ണവിലയിലെ നിലവിലെ റെക്കോര്‍ഡായ 25160 ഉം ഭേദിച്ചു.
ആഗോണവിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രകടമാകുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് അടുത്തമാസം പലിശ കുറക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടി. ഇതാണ് സ്വര്‍ണത്തിന്റെ വില ആഗോളതലത്തില്‍ തന്നെ ഉയരുന്നതിനിടയാക്കിയത്