കോതമംഗലത്ത് മധ്യവയസ്‌കനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
കോതമംഗലം പുളിന്താനത്ത് മധ്യവയസ്കൻ വെടിയേറ്റു മരിച്ച നിലയിൽ. കോതമംഗലം സ്വദേശി പ്രസാദ് (40) ആണ് മരിച്ചത്. ജോലിക്ക് പോകുന്ന വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.
പോത്താനിക്കാട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തലയിൽ വെടിയേറ്റാണ് പ്രസാദിന്റെ മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന് സമീപം പൊട്ടിയനിലയിൽ എയർഗണ്ണും കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യയല്ല എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്ക്ശേഷം മാത്രമേ ഇതിന് വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി വീട്ടുടമസ്ഥനായ സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്