നഖത്തിന്‍റെ നിറം മങ്ങിയാൽ
നഖത്തിന്‍റെ സ്വാഭാവികമായ നിറം നേര്‍ത്ത പിങ്കാണ്. ചിലപ്പോള്‍ നഖങ്ങള്‍ നീലിച്ചും കറുത്തും കാണപ്പെടാറുണ്ട്.
നഖങ്ങളുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കിയാല്‍ അതേക്കുറിച്ചുള്ള ഉത്കണ്ഠ ഒഴിവാക്കാം. ഓരോ നിറവും ഏത് അസുഖത്തെ സൂചിപ്പിക്കുന്നു എന്ന് താഴെ ചേര്‍ക്കുന്നു.
നീല/കറുപ്പ് - നഖത്തിനടിയില്‍ രക്‌തം കട്ടയാകുന്നതിനാലും സ്യൂഡോമോണസ് അണുബാധ മൂലവും നഖം നീലിച്ചോ കറുത്തോ കാണപ്പെടും. ചില ഗുളികകള്‍ കഴിക്കുമ്പോഴും ഈ നിറം മാറ്റം ഉണ്ടാകാറുണ്ട്.
പച്ച - സ്യൂഡോമോണസ് അണുബാധ മൂലം നഖം പച്ച നിറമാകും.
തവിട്ട് - വൃക്ക സംബന്ധമായ അസുഖങ്ങള്‍ അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുക ചര്‍മത്തില്‍ ഉണ്ടാകുന്ന തരം കാന്‍സര്‍ നഖത്തിനടിയില്‍ തവിട്ട് നിറം ഉണ്ടാക്കും. അമിതമായി പുകവലിക്കു ന്നതും ഡൈ/ പോട്ടാസ്യം പെര്‍മാംഗനേറ്റ് ഉപയോഗിക്കുന്നതും ഈ നിറമാറ്റത്തിന് കാരണമാകും.
മഞ്ഞ - രക്‌തഓട്ടം കുറയുക, പൂപ്പല്‍ ബാധ,സോറിയാസിസ് എന്നിവ മൂലം നഖത്തിന് മഞ്ഞനിറം വരും. യെല്ലോ നെയില്‍ സിന്‍ഡ്രോം എന്നൊരു രോഗമുണ്ട്. ശ്വാസകോശത്തിന്‍റെ പുറത്തെ ആവരണത്തില്‍ വെള്ളം കെട്ടുന്ന അവസ്ഥയാണിത്. എല്ലാ നഖങ്ങള്‍ക്കും മഞ്ഞനിറം വരും.
വെള്ള - ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ കുറയുമ്പോഴും വൃക്കകളുടെ പ്രവര്‍ത്തനം കുറയുമ്പോഴും മഹോദരം പിടിപെടുമ്പോഴും നഖത്തില്‍ വെള്ള നിറം വരും. ചില ഗുളികകള്‍ കഴിക്കുമ്പോഴും വെള്ള നിറം വരാം. ചിലരുടെ നഖങ്ങള്‍ ജന്‍മനാ വെള്ളയായിരിക്കും.
അര്‍ധചന്ദ്രാകൃതിയില്‍ ചുവപ്പുനിറം - ഹൃദയത്തിെന്‍റ പ്രവര്‍ത്തനം മന്ദഗതിയില്‍ ആകുന്നതിെന്‍റ സൂചനയാണിത്.
അര്‍ധചന്ദ്രാകൃതിയില്‍ നീലനിറം - കരള്‍ സംബന്ധമായ അസുഖങ്ങള്‍ (വില്‍സണ്‍സ് ഡിസീസ്) ആണിതിനു കാരണം.
മൂന്നു മാസത്തിനുള്ളില്‍ കൈനഖം ഒരു സെ.മീ.വളരും. കാല്‍ നഖം ഒരു സെ.മീ.വളരാന്‍ 9-24 മാസം എടുക്കാരുണ്ട്. രക്‌തയോട്ടം കുറയുമ്പോഴും അസുഖങ്ങള്‍ ഉള്ളപ്പോഴും വളര്‍ച്ച കുറയുമ്പോഴും.നഖങ്ങള്‍ സ്പൂണ്‍ ആകൃതിയില്‍ ആകുന്ന അവസ്ഥയുണ്ട്. ഇരുമ്പിന്‍റെ അംശം കുറയുന്നതു മൂലമുള്ള വിളര്‍ച്ച, നെയില്‍പോളീഷ് റിമൂവറും ഡിറ്റര്‍ജ ന്‍റുകളും അമിതമായി ഉപയോഗിക്കുന്നത് എന്നിവ ഇതിനു കാരണമാകും. സോറിയാസിസും അണുബാധയും തൈറോയ്ഡ് രോഗങ്ങളും മൂലം നഖം പൊളിഞ്ഞ് പോകും. നിറമാറ്റങ്ങളും മറ്റു വൈകല്യങ്ങളും സ്ഥിരമായി കണ്ടാല്‍ ഡോക്ടറെ കണ്ട് ചികില്‍സ തേടണം.