Peruvayal News

Peruvayal News

അ​മേ​രി​ക്ക​ന്‍ ​ ​മ​ല​യാ​ളി​ ​പെ​ണ്‍​കൊ​ടി​ക്ക് ​ലോ​ക​ ​പ​വ​ര്‍ ​ലി​ഫ്റ്റിം​ഗ് ​വെ​ങ്ക​ലമെഡൽ

അ​മേ​രി​ക്ക​ന്‍ ​ ​മ​ല​യാ​ളി​ ​പെ​ണ്‍​കൊ​ടി​ക്ക് ​ലോ​ക​ ​പ​വ​ര്‍ ​ലി​ഫ്റ്റിം​ഗ് ​വെ​ങ്ക​ലമെഡൽ



സിയാറ്റില്‍ : സ്വീഡനിലെ ഹെല്‍സിംഗ് ബര്‍ഗില്‍ നടന്ന ഐ.പി.എഫ് വേള്‍ഡ് ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ അമേരിക്കയിലെ മലയാളിപ്പെണ്‍കുട്ടിക്ക് വെങ്കല മെഡല്‍. സിയാറ്റിനിലെ ഈസ്റ്റിലേക്ക് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ വൃന്ദ സുഭാഷാണ് 57 കിലോഗ്രാം വിഭാഗത്തില്‍ അമേരിക്കയ്ക്ക് വേണ്ടി മെഡല്‍ നേടിയത്.


ബെഞ്ച് പ്രസ് വിഭാഗത്തില്‍ 62.5 കിലോ ഉയര്‍ത്തിയാണ് വൃന്ദ വെങ്കലം നേടിയത്. സ്ക്വാട്ടില്‍ 95 കിലോയും ഡെഡ് ലിഫ്റ്റില്‍ 100 കിലോയും ഉയര്‍ത്തിയ വൃന്ദയ്ക്ക് ഈ രണ്ട് വിഭാഗങ്ങളിലും ആറാം സ്ഥാനവും ലഭിച്ചിരുന്നു.


15 കാരിയായ വൃന്ദ സിയാറ്റിലില്‍ ട്വിറ്ററില്‍ എന്‍ജിനിയറായ തിരുവനന്തപുരം സ്വദേശി ഷാജന്‍ ദാസന്റെയും പന്തളം സ്വദേശിയായ രശ്മി സുഭാഷിന്റെയും മകളാണ്.


പിതാവാണ് പവര്‍ ലിഫ്റ്റിംഗില്‍ പരിശീലനം നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം യു.എസ് നാഷണല്‍ സബ്‌ജൂനിയര്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ വൃന്ദ 57 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെയാണ് ലോകചാമ്ബ്യന്‍ഷിപ്പിനുള്ള അമേരിക്കന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 52 പേര്‍ പങ്കെടുത്ത ലോക ചാമ്ബ്യന്‍ഷിപ്പിലാണ് വൃന്ദയ്ക്ക് മെഡല്‍ നേടാന്‍ കഴിഞ്ഞത്.

Don't Miss
© all rights reserved and made with by pkv24live