കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്.
നാലു മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ശനിയാഴ്ച ജയില്‍ ഡിജിപി ഋഷിരാജ്‌സിംഗിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ മൂന്നു മൊബൈല്‍ ഫോണുകള്‍, കഞ്ചാവ് ആയുധങ്ങള്‍, റേഡിയോകള്‍ ചിരവ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.