സാഗി -നൈപുണ്യ പരിശീലന മൊബിലൈസേഷൻ ക്യാമ്പിന് മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
കേന്ദ്ര സർക്കാരിന്റെ ഗ്രാമം ദത്തെടുക്കൽ (സാഗി )പദ്ധതി പ്രകാരം ബഹു.എം.പി. ശ്രീ.പി.കെ.കുഞ്ഞാലികുട്ടി അവർകൾ തിരഞ്ഞെടുത്ത മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിൽ മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ (ജെ.എസ്എസ് ) മായി സഹകരിച്ചു നടത്തുന്ന നൈപുണ്യ പരിശീലന മൊബിലൈസേഷൻ ക്യാമ്പിന് മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.
ഫാഷൻ ഡിസൈനിങ് 'ടൈലറിംഗ് ', കമ്പ്യൂട്ടർ പരിശീലനം എന്നീ വിഷയങ്ങളിൽ 20 പേരടങ്ങുന്ന ഓരോ ബാച്ചുകൾക്കാണ് പ്രഥമ ഘട്ടത്തിൽ തുടക്കം കുറിക്കുന്നത്. നാലു മുതൽ ആറ് മാസം വരെയാണ് പരിശീലന കാലാവധി. ഇതുമായി ബന്ധപെട്ടു പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് കെ.എ.സഗീർ ഉൽഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എൻ.ബഷീർ അദ്യക്ഷത വഹിച്ചു.'സാഗി' കോഡിനേറ്റർ മുസ്തഫ, ജെ.എസ്എസ് പ്രോഗ്രാം കോഡിനേറ്റർമാരായ സാജിത, മുഹമ്മദ് അബ്ദുൽ ഖാദർ പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ പി കെ, വാർഡ് മെമ്പർ ഷാഹിദ, സി.ഡി.എസ് പ്രസിഡൻറ് ഫാത്തിമ, യൂത്ത് കോഡിനേറ്റർ ഫാറൂഖ് തുടങ്ങിയവർ പ്രസംഗിച്ചു.
Sd/-
കെ എ സഗീർ
പ്രസിഡന്റ്
മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
9496047848