Peruvayal News

Peruvayal News

കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം:കേരളത്തിൽ കോഴിക്കോടുൾപ്പെടെ മൂന്നിടത്ത് അക്കാദമി തുടങ്ങാൻ എസി മിലാൻ ക്ലബ്

കൊച്ചി:ഇറ്റലിയിലെ എസി മിലാൻ ഫുട്ബോൾ ക്ലബ് കേരളത്തിൽ കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ ഫുട്ബോ‍ൾ അക്കാദമി തുടങ്ങുന്നു. ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്കായി എസി മിലാൻ ഇന്റർനാഷനൽ അക്കാദമീസ് മാനേജർ അലസ്സാന്ദ്രോ ജിയാനി കേരളത്തിലെത്തി. സെപ്റ്റംബറിൽ പ്രവർത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാവില്ല പ്രവർത്തനം.

എസി മിലാനിൽനിന്നുള്ള പരിശീലകൻ ഇവിടെ താമസിച്ചു പരിശീലനം നൽകും. ആദ്യഘട്ടത്തിൽ കേരളത്തിലെ യുവ കോച്ചുമാർക്കുള്ള പരിശീലനമാണു ലക്ഷ്യമിടുന്നത്. ഫ്രാങ്കോ ബറേസി ഉൾപ്പെടെയുള്ള കളിക്കാർ കേരളത്തി‍ൽ എത്തുമെന്നു ജിയാനി പറഞ്ഞു. എസി മിലാൻ ടെക്നിക്കൽ ഡയറക്ടർ പൗലോ മാൾദീനിയും കേരളത്തിലെത്തും. 5 മുതൽ 16 വരെ പ്രായക്കാർക്കാണ് എസി മിലാൻ അക്കാദമിയിൽ അവസരം.
Don't Miss
© all rights reserved and made with by pkv24live