തെങ്ങു കയറ്റ യന്ത്ര വിതരണം:ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ' പി.വി.പങ്കജാക്ഷൻ വിതരണം ചെയ്തു.
മടവൂർ : മഹിളകിസാൻ ശാക്തീകരൺ പരിയോജന പദ്ധതി പ്രകാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പരിശീലന പരിപാടിയിൽ പങ്കെടുത്ത മടവൂർ ഗ്രാമപഞ്ചായത്തിലെ 10 വനിതകൾ ഉൾപ്പെട്ട ലേബർ ഗ്രൂപ്പിനു ലഭിച്ച തെങ്ങ് കയറ്റ യന്ത്രങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ' പി.വി.പങ്കജാക്ഷൻ വിതരണം ചെയ്തു.ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന, റിയാസ് ഖാൻ ,സിന്ധു മോഹൻ, സക്കീന മുഹമ്മദ്, മഞ്ജുള, വി.ഇ.ഒ ശ്രീകല,സ്നേഹ പ്രഭ, ജസ്‌ന എന്നിവർ സംസാരിച്ചു.