വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
വവ്വാലുകളില്‍ നിപക്ക് കാരണമായ വൈറസ് കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിയോഗിച്ച വിദഗ്ധ സംഘം 36 വവ്വാലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു അവയില്‍ 12 എണ്ണം പോസറ്റീവ് ആയിരുന്നു
ലോക്‌സഭയില്‍ എം.പിമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യം ആരോഗ്യമന്ത്രാലയം അറിയിച്ചത് 2019 ജൂണിലെ നിപ ബാധയുമായി ബന്ധപ്പെട്ട മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം
2018ല്‍ കേരളത്തില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 52 പഴംതീനി വവ്വാലുകളെയാണു പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 10 എണ്ണത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. റിയല്‍ ടൈം ക്യുആര്‍ടി-പിസിആര്‍ ടെസ്റ്റ് വഴിയായിരുന്നു സ്ഥിരീകരണം. നേരത്തേ ബംഗാളിലും (2001,2007) നിപ്പ റിപ്പോര്‍ട്ട് ചെയ്തിരുന്നു 2001ല്‍ സിലിഗുരിയില്‍ നിപ ബാധിച്ച 66പേരും മരണപ്പെട്ടു. 2007ല്‍ അഞ്ചു പേരാണ് മരിച്ചത്. 2018ല്‍ കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് മരിച്ചത്
ജൂണ്‍ ആദ്യവാരം രണ്ടാമതും നിപ്പ സാന്നിധ്യം തിരിച്ചറിഞ്ഞതിനു പിന്നാലെ ഉറവിടം കണ്ടെത്താന്‍ പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇവര്‍ പിടികൂടിയ പഴംതീനി വവ്വാലുകളില്‍ 9 എണ്ണത്തെ ജൂണ്‍ 14നാണ് ജീവനോടെ പുണെയിലേക്ക് അയച്ചത്. 22 വവ്വാലുകളുടെ ശ്രവങ്ങളും പരിശോധനക്ക് അയച്ചിരുന്നു. ഇതില്‍ നിന്നാണ് 12 എണ്ണത്തില്‍ നിപയുടെ സാന്നിധ്യം കണ്ടെത്തിയത്